Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bharat Beat

ഗ്രേറ്റ് ഇന്ത്യൻ ക്രോസ് റോഡ് റൈഡിനു തുടക്കമായി

ച​ണ്ഡിഗ​ഡ്: റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഭാ​ര​ത് ബീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ്ര​ത്യേ​ക സാം​സ്കാ​രി​ക-​പ​ര്യ​ട​ന റൈ​ഡ് ‘ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ക്രോ​സ്‌​സ് റോ​ഡ് നോ​ർ​ത്ത് എ​ഡി​ഷ’​ന് ച​ണ്ഡി​ഗ​ഡി​ൽ തു​ട​ക്ക​മാ​യി. ആ​റു ദി​വ​സം നീ​ളു​ന്ന യാ​ത്ര​യി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ തി​യോ​ഗ്, കു​ളു, മ​ണ്ഡി എ​ന്നി​വി​ട​ങ്ങ​ൾ താ​ണ്ടി സം​ഘം 730 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കും.

ദക്ഷിണേ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 16 പേ​രാ​ണ് യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഹി​മാ​ച​ലി​ന്‍റെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഇ​ട​ങ്ങ​ളി​ലൂ​ടെ​യു​മു​ള്ള ഈ ​യാ​ത്ര പ്രാ​ദേ​ശി​ക സം​സ്കാ​ര​ത്തെ​യും വി​ക​സ​ന​ത്തെ​യും തൊ​ട്ട​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ’ഗ്രീ​ൻ ഹ​ബ് ഫെ​ലോ​ഷി​പ്പ്’ വ​ഴി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം മേ​ക്കിം​ഗും നേ​രി​ട്ട് പ​രി​ച​യ​പ്പെ​ടാ​ൻ റൈ​ഡേ​ഴ്സി​ന് അ​വ​സ​രം ല​ഭി​ക്കും. കൂ​ടാ​തെ പ്രാ​ദേ​ശി​ക സ്ത്രീ​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സം​രം​ഭ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും ഈ ​യാ​ത്ര ല​ക്ഷ്യ​മി​ടു​ന്നു.

പ​ര​ന്പ​രാ​ഗ​ത ഹി​മാ​ച​ലി സ​ദ്യ​യാ​യ ’ധാം’, ​മ​ഹാ​സു ഗ്രാ​മ​ത്തി​ലെ​യും മ​ണ്ഡി​യി​ലെ​യും പ്രാ​ദേ​ശി​ക സാം​സ്കാ​രി​ക പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ, കു​ളു​വി​ലെ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ യാ​ത്ര​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.

Latest News

Corehub Up